ലഹരിക്കെതിരെ പേരാവൂരിൽ തലശ്ശേരി അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ റാലിയും സായാഹ്ന സദസ്സും നടത്തി.

ലഹരിക്കെതിരെ പേരാവൂരിൽ തലശ്ശേരി അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ  റാലിയും സായാഹ്ന സദസ്സും നടത്തി.
Oct 3, 2026 10:59 AM | By PointViews Editor

പേരാവൂർ: തലശ്ശേരി അതിരൂപത ലഹരിവിരുദ്ധ സമിതിയുടെയും പേരാവൂർ ഫൊറോനയുടെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലിയും സായാഹ്നസദസ്സും പേരാവൂരിൽ നടത്തി. പഴയ ബസ് സ്റ്റാൻഡ് പരിസരത്തു നടത്തിയ സദസ്സ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു.ഉച്ചകഴിഞ്ഞ് 3.30ന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച ലഹരിവിരുദ്ധ റാലി പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.രജീഷ് ഫ്ലാഗ് ഓഫ് ചെയ്തു. റാലിക്ക് നേതൃത്വം നൽകിയ ജനറൽ കൺവീനർ ഫാ.മാത്യു തെക്കേമുറി ഫ്ലാഗ് ഏറ്റുവാങ്ങി. സായാഹ്നസദസ്സിന്റെ തുടക്കത്തിൽ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി മഹാത്മാ ഗാന്ധിയുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി.

തലശ്ശേരി അതിരൂപത മദ്യവിരുദ്ധ സമിതി പ്രസിഡന്റ് ടോമി വെട്ടിക്കാട്ടിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ ദൈവാലയം ആർച്ച്പ്രീസ്റ്റും ജനറൽ കൺവീനറുമായ ഫാ. മാത്യു തെക്കേമുറി സ്വാഗതപ്രസംഗം നടത്തി. തലശ്ശേരി അതിരൂപത ലഹരിവിരുദ്ധ സമിതി ഡയറക്ടർ ഫാ. ജെയ്സൺ കോലാക്കുന്നേൽ ആമുഖപ്രഭാഷണവും പേരാവൂർ ഡിവൈഎസ്പി എ.വി ജോൺ മുഖ്യപ്രഭാഷണവും നടത്തി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പേരാവൂർ ഫൊറോന ലഹരിവിരുദ്ധ സമിതി ഡയറക്ടർ ഫാ. തോമസ് നെല്ലാനിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി.

ചടങ്ങിൽ പേരാവൂർ സിഐ രജീഷ് തെരുവത്ത് പീടികയിൽ, പഞ്ചായത്തംഗം അബ്ദുൽ റഷീദ്, പരിപാടി കൺവീനർ ജോണി തോമസ് വടക്കേക്കര, എകെസിസി പേരാവൂർ ഫൊറോന പ്രസിഡന്റ് ജോർജ് കാനാട്ട്, അതിരൂപത മുക്തിശ്രീ പ്രസിഡന്റ് ഷിനോ പാറക്കൽ, സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ. വി. സെബാസ്റ്റ്യൻ, പേരാവൂർ ഫൊറോന ലഹരിവിരുദ്ധ സമിതി പ്രസിഡന്റ് സണ്ണി മേച്ചേരി, പേരാവൂർ ഫൊറോന മുക്തിശ്രീ പ്രസിഡന്റ് ലിസി മങ്കുഴിക്കേരി എന്നിവർ പ്രസംഗിച്ചു. പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ ബാബു ഫ്രാൻസിസ് ലഹരിവിരുദ്ധ ബോധവത്കരണക്ലാസിന് നേതൃത്വം നൽകി. തുടർന്നു തലശ്ശേരി അതിരൂപത സമിതി അവതരിപ്പിച്ച 'പരേതന് പറയാനുള്ളത്' എന്ന ബോധവത്കരണ തെരുവുനാടകവും അരങ്ങേറി.

A rally and evening gathering were held in Peravoor against alcoholism under the leadership of the Thalassery Archdiocese Anti-Alcohol Committee.

Related Stories
കൂടോത്രാ ഹ സ്വാഹ, മന്ത്രവാദം, ദുർമന്ത്രവാദം എന്നിവയ്ക്കെതിരെ പുതിയ നിയമം വരുന്നു. കടുത്ത ശിക്ഷകളും.

Oct 4, 2026 02:42 PM

കൂടോത്രാ ഹ സ്വാഹ, മന്ത്രവാദം, ദുർമന്ത്രവാദം എന്നിവയ്ക്കെതിരെ പുതിയ നിയമം വരുന്നു. കടുത്ത ശിക്ഷകളും.

കൂടോത്രാ ഹ സ്വാഹ, മന്ത്രവാദം, ദുർമന്ത്രവാദം എന്നിവയ്ക്കെതിരെ പുതിയ നിയമം വരുന്നു. കടുത്ത...

Read More >>
അപകടകരമായി നിന്ന മരം ആചാരം ലംഘിച്ച് മുറിച്ചുവെന്ന ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ് ചെയ്തു.

Oct 4, 2026 08:12 AM

അപകടകരമായി നിന്ന മരം ആചാരം ലംഘിച്ച് മുറിച്ചുവെന്ന ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ് ചെയ്തു.

അപകടകരമായി നിന്ന മരം ആചാരം ലംഘിച്ച് മുറിച്ചുവെന്ന ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ്...

Read More >>
ഒളിച്ച് വെക്കലല്ല  ജനാധിപത്യം; തുറന്ന് പറച്ചിലാണ്  - ഡോ.ആർസു

Oct 3, 2026 11:54 AM

ഒളിച്ച് വെക്കലല്ല ജനാധിപത്യം; തുറന്ന് പറച്ചിലാണ് - ഡോ.ആർസു

ഒളിച്ച് വെക്കലല്ല ജനാധിപത്യം; തുറന്ന്...

Read More >>
അക്രമം തുടരുന്നു. തളിപ്പറമ്പിൽ കാറുകൾ തകർത്തു.

Oct 3, 2026 11:04 AM

അക്രമം തുടരുന്നു. തളിപ്പറമ്പിൽ കാറുകൾ തകർത്തു.

അക്രമം തുടരുന്നു. തളിപ്പറമ്പിൽ കാറുകൾ...

Read More >>
വ്യാജ കസ്റ്റമർ കെയർ നമ്പറുകളിലൂടെ പണവും വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കുക

Oct 2, 2026 05:22 PM

വ്യാജ കസ്റ്റമർ കെയർ നമ്പറുകളിലൂടെ പണവും വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കുക

വ്യാജ കസ്റ്റമർ കെയർ നമ്പറുകളിലൂടെ പണവും വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത...

Read More >>
എല്ലാം ദുരൂഹം, കേസ് എന്താകും? മീനങ്ങാടി കാർ ആക്രമണത്തെയും കൊട്ടിയൂരിലെ പരാക്രമങ്ങളെയും സാകൂതം വീക്ഷിച്ച് ജനം

Oct 2, 2026 04:40 PM

എല്ലാം ദുരൂഹം, കേസ് എന്താകും? മീനങ്ങാടി കാർ ആക്രമണത്തെയും കൊട്ടിയൂരിലെ പരാക്രമങ്ങളെയും സാകൂതം വീക്ഷിച്ച് ജനം

എല്ലാം ദുരൂഹം, കേസ് എന്താകും? മീനങ്ങാടി കാർ ആക്രമണത്തെയും കൊട്ടിയൂരിലെ പരാക്രമങ്ങളെയും സാകൂതം വീക്ഷിച്ച്...

Read More >>
Top Stories